ദിനംപ്രതി 3,000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കും പുതുതായി 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കില്ല

മനില: രാജ്യത്ത് നോട്ടുക്ഷാമം നിലനില്‍ക്കുന്നുവെന്ന ആരോപണം തള്ളി സാമ്പത്തിക സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ്. 100, 500, 2000 രൂപ നോട്ടുകളുടെ ലഭ്യത രാജ്യത്ത് മികച്ച നിലയിലാണെത്തും അദ്ദേഹം അറിയിച്ചു. വര്‍ദ്ധിച്ച ആവശ്യകത പരിഗണിച്ച് ഇനിമുതല്‍ ദിനംപ്രതി 3000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കും.

രാജ്യത്ത് ഏഴ് കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ സജ്ജമാണ് അതിനാല്‍ പുതിയ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കേണ്ട കാര്യമില്ലന്നും സാമ്പത്തിക കാര്യ സെക്രട്ടറി അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എടിഎം പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ 85 ശതമാനം വരുന്ന എടിഎമ്മുകളും സജീവമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഷ്യം. 

500, 200, 100 രൂപ നോട്ടുകളാണ് പ്രധാനമായും ആള്‍ക്കാര്‍ ദൈനംദിന പണമിടപാടുകള്‍ക്കായി കൂടുതലും ഉപയോഗിച്ചുപോരുന്നത്. 2000 രൂപ നോട്ടുകള്‍ പണം കൈമാറ്റത്തിനുളള മാര്‍ഗ്ഗമായി ജനങ്ങള്‍ അധികം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 500 രൂപ നോട്ടുകളുടെ ആവശ്യകത വലിയതോതില്‍ വര്‍ദ്ധിക്കുന്നതിനാലാണ് അവ കൂടുതലായി അച്ചടിക്കാന്‍ തീരുമാനിച്ചതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.