കൊച്ചി: സംസ്ഥാത്ത് പുതിയ 93 ഗ്യാസ് ഏജന്‍സികള്‍ കൂടി അനുവദിക്കാന്‍ തീരുമാനമായി . എല്ലാ കുടുംബങ്ങള്‍ക്കും പാചക വാതക കണക‌്ഷനുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഉജ്ജ്വ യോജന പദ്ധതി കൂടി കണക്കിലെടുത്താണ് പുതിയ ഏജന്‍സികള്‍ അനുവദിക്കുന്നത്. പുതുതായി തുടങ്ങുന്ന ഏജന്‍സികളില്‍ പകുതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേന്റേത് ആയിരിക്കും. ബാക്കി പൊതുമേഖലാ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും പങ്കിട്ടെടുക്കും.

ഗ്രാമ പ്രദേശങ്ങളിലാണ് പുതിയ ഏജന്‍സികള്‍ തുടങ്ങുന്നത്. രാജ്യം മുഴുവന്‍ ഒന്നര വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇപ്പോഴുള്ള ഉപഭോക്താക്കളെയും പുനഃക്രമീകരിക്കും. ഇതോടെ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് തന്നെ എത്തിച്ചുകൊടുക്കാന്‍ കഴിയും. മറ്റ് സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാവും. ഒന്നര വര്‍ഷം കൊണ്ട് രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും പാചക വാതക കണക്ഷന്‍ എത്തിക്കാനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.