50 രൂപയുടെയും 20 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കാന്‍ ആര്‍.ബി.ഐ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പുറകെയാണ് പുതിയ നൂറു രൂപാ നോട്ടുകളും പുറത്തിറക്കുന്നതെന്ന് ആര്‍.ബി.ഐ തീരുമാനിച്ചത്. നിലവിലെ നോട്ടുകള്‍ പിന്‍വലിക്കാതെ പുതിയ നോട്ടുകള്‍ പുറത്തിറക്കി ക്രമേണ നോട്ടുകള്‍ മാറ്റിയെടുക്കാനാണ് ആര്‍.ബി.ഐയുടെ തീരുമാനം. 

അതിനിടെ, നോട്ട് അസാധുവാക്കല്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ആരോപിച്ച് റഷ്യ രംഗത്തെത്തി. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പണം പിന്‍വലിക്കാന്‍ ഇളവ് നല്‍കുന്നതിന് വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് റഷ്യന്‍ സ്ഥാനപതി ആവശ്യപ്പെട്ടു.