8150 താഴെയാണ് നിഫ്റ്റി തുടക്കത്തില്‍ വ്യാപാരം നടത്തിയത്. ബാങ്കിംഗ് സെക്ടറുകളിലെ ഓഹരികളെല്ലാം താഴോട്ടാണ്.വില്‍പന സമ്മര്‍ദ്ദം വിപണിയില്‍ പ്രകടമാണ്. എണ്ണ കമ്പനികള്‍ നേട്ടമുണ്ടാക്കുന്നുണ്ട്. വിപ്രോ,, കോള്‍ ഇന്ത്യ എന്നിവ നേട്ടത്തില്‍. എച്ച്.ഡി.എഫ.സി, ഡോ. റെഡ്ഡീസ് ലാബ്, ഭാര്‍രി, ഗെയില്‍, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലാണ്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ വിപണി നഷ്ടത്തിലെത്തിയിരുന്നു.ഇപ്പോള്‍ സെന്‍സെക്‌സ് 250 പോയിന്റിന് മുകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.