ദില്ലി: വജ്രവ്യാപാരി നീരവ് മോദിയുടെ ദുബായിലുളള 11 ആസ്തികള്‍ കണ്ടുകെട്ടി. 56 കോടിയിലേറെ വിലവരുന്നവയാണ് ഈ ആസ്തികള്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേതാണ് നടപടി. 

നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയുടെ ഉടമസ്ഥതയിലുളളതാണ് ആസ്തികള്‍. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലുളള രണ്ട് അപ്പാര്‍ട്ടുമെന്‍റുകളടക്കം നീരവിന്‍റെ പേരിലുളള 637 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 6400 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരായുളള ആരോപണം. ഇത് രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണ്.