നിസാന്റെ ബജറ്റ് ലേബലാണ് ഡാറ്റ്സന്‍ അവതരിപ്പിച്ച റെഡിഗോ  ദില്ലി എക്സ്ഷോറും 2.38ലക്ഷത്തിന് ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് വിപണിയിലെത്തിയത്. ഏപ്രിലായിയിരുന്നു ഈ വാഹനത്തിന്റെ ആദ്യ പ്രദർശനം. നാലു മാസത്തിനകം 17,000ലധികം റെഡി ഗോ കാറുകള്‍ വിറ്റുപോയി. ചെന്നൈയിലെ പ്ലാന്റിലാണ് കാറുകളുടെ നിര്‍മ്മാണം.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് റെഡി-ഗോയ്ക്ക് കരുത്തേകുന്നത്.  5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്.

ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന റെഡി-ഗോയ്ക്ക് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയാണുള്ളത്. 15.9 സെക്കന്റ് എടുത്താണ് ഈ വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. മറ്റ് സ്റ്റാൻന്റേഡ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ടോപ് വേരിയന്റിൽ എയർബാഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

തകരാറിലായ ഫ്യുവൽ സിസ്റ്റം സൗജന്യമായിട്ടുതന്നെ മാറ്റി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനു വേണ്ട പരിശോധനയും നടത്തികൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സമാനമായ രീതിയില്‍ ഹ്യുണ്ടായ് ഇന്ത്യയുടെ എൻട്രിലെവൽ ഹാച്ച്ബാക്ക് ഇയോണിന്റെ  7,000യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു. ക്ലച്ച് കേബിളുകളും ബാറ്ററി കേബിളുകളും പരസ്പരം കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയമാണ് തിരിച്ചുവിളിക്കലിന്റെ കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.  റെനോ ക്വിഡും സമാന പ്രശ്നങ്ങളാല്‍ തിരിച്ചു വിളിച്ചത് കഴിഞ്ഞ ദിവസമാണ്.