മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നയ രൂപീകരണ സമിതിയുടെ യോഗം വായ്‌പാ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി അവശേഷിക്കുന്ന നാലു മാസവും വായ്പാ നിരക്കുകള്‍ ഇപ്പോഴുള്ള പോലെ തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അനുമാനം.

നാണ്യപ്പെരുപ്പ നിരക്കു വര്‍ധിക്കാനുള്ള സാധ്യതയാണ് വായ്‌പ നിരക്കുകളില്‍ ഇളവു വരുത്തുന്നതിന് പ്രധാന തടസ്സമായി നിരീക്ഷകര്‍ കാണുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണു മറ്റൊരു പ്രശ്‌നം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഈ പ്രവണതയ്‌ക്കു വിരുദ്ധമായി ആര്‍ബിഐ നീങ്ങാനിടയില്ലെന്നും അനുമാനിക്കപ്പെടുന്നു. നിരീക്ഷകരുടെ അനുമാനത്തിലും ന്യായമുണ്ട്. എന്നാല്‍ നിരക്ക് കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് റിസര്‍വ് ബാങ്കിന് കടുത്ത സമ്മര്‍ദ്ദമുണ്ട്. സാധാരണ ഇതിന് ആര്‍.ബി.ഐ വഴങ്ങാറില്ല.