പ്രശ്ന പരിഹാരത്തിനായി ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കമ്പനി മാനേജ്‌മന്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായും റദ്ദാക്കണമെന്നാണ് ടാങ്കര്‍ ലോറി ഉടമകളുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആവശ്യം . നിലവിലെ ടെന്‍ഡറില്‍ 550 വണ്ടികള്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ. ഇതിന്റെ എണ്ണം കൂട്ടണം. കരാര്‍ തുക കൂട്ടണം, ടെന്‍ഡര്‍ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്‌ക്കണം എന്നിവയും കോര്‍ഡിനേഷന്‍ കമ്മിറ്റി ഉന്നയിക്കുന്നു. എന്നാല്‍ ഇവ അംഗീകരിക്കാന്‍ ഇതുവരെ ഐ.ഒ.സി മാനേജ്മെന്റ് തയ്യാറായിട്ടില്ല.

സമരത്തെ തുടര്‍ന്ന് ഐ.ഒ.സി പമ്പുകളിലേക്കുള്ള ഇന്ധന നീക്കം പൂര്‍ണമായും നിലച്ചു. എന്നാല്‍ ശബരിമലയിലേക്കും, കെ.എസ്.ആര്‍.ടി.സിക്കുമുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടിട്ടില്ല. പ്രശ്ന പരിഹാരത്തിന് ഐ.ഒ.സി അനുരഞ്ജന ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നിട്ടില്ല.