നിയമപ്രകാരമല്ലാതെ സ്വന്തമാക്കിയ സ്വര്‍ണം ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കാം. എന്നാല്‍ വിവാഹതിയായ സ്ത്രീയുടെ 500 ഗ്രാം വരെയുള്ള ആഭരണങ്ങള്‍, അവിവാഹിതയായ സ്ത്രീയുടെ കൈവശമുള്ള 250 ഗ്രാം സ്വര്‍ണം. പുരുഷന്റെ കൈവശമുള്ള 100 ഗ്രാം സ്വര്‍ണം എന്നിവ പിടിച്ചെടുക്കില്ല. നവംബര്‍ 29നാണ് പുതിയ ആദായ നികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയത്. വ്യക്തികളുടെ കൈവശമുള്ള സ്വര്‍ണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളൊന്നും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 8ന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ തൊട്ടുടനെ വന്‍തോതില്‍ കള്ളപ്പണം സ്വര്‍ണ്ണമായി മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.