രാഹുലിനെപ്പോലുള്ള ഒരു നേതാവ് ഇങ്ങനെ അസത്യം പറയാന്‍ പാടില്ല. 2014 മേയ് 26ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ഒരു വന്‍കിട വ്യവസായിയുടെയും വായ്പകള്‍ എഴുതി തള്ളിയിട്ടില്ല. 2006ലും അതിന് ശേഷവും എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടക്കാത്തതിനാല്‍ പലിശ കൂടിക്കൊണ്ടിരിക്കുകയാണെന്ന് ജെയ്റ്റ്‍ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം 28 ശതമാനമായിരുന്നത് ഇപ്പോള്‍ 42 ശതമാനമാണെന്ന് അവകാശപ്പെട്ട അദ്ദേഹം നോട്ട് പിന്‍വലിക്കലിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കരുതെന്നും ആവശ്യപ്പെട്ടു.