നോട്ട് നിരോധനം അഴിമതി തടയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ വിപ്ലവകരമായ മാറ്റം നോട്ട് നിരോധനത്തിന് കൊണ്ടുവരാനായിട്ടില്ല. കേരളത്തിലെ വിജിലൻസ് കേസുകളുടെ എണ്ണത്തിലും നോട്ടു നിരോധനത്തോടെ വലിയ കുറവ് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ മിന്നല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന വിവരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതും.
ജൂണ്‍ 23 വില്ലേജ് ഓഫിസുകളിൽ വിജിലന്‍സിന്‍റെ മിന്നൽ പരിശോധന.വ്യാപകമായ ക്രമക്കേടുകള്‍ കണ്ടത്തി. ജൂലായ് 27 ഇത്തവണ മിന്നൽ പരിശോധന നടത്തിയത് സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ റേഷൻ കടകളിലും.ഇത്തവണയും വ്യാപക ക്രമക്കേട് കണ്ടെത്തി. ആഗസ്ത് 19 നും 28 നും ചെക്പോസ്റ്റുകളിലും ആര്‍.ടി. ഒാഫിസുകളിലുമായിരുന്നു മിന്നൽ പരിശോധന.കൈക്കൂലി പണവുമായി ഇടനിലക്കാര്‍ വലയിൽ കുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളിലെ കൈക്കൂലിക്കും ക്രമക്കേടിനും അറുതിയാക്കാൻ നോട്ട് നിരോധനത്തിനായിട്ടില്ലെന്ന് ഈ മിന്നൽ പരിശോധനകള്‍ വെളിവാക്കുക്കുന്നു. നോട്ട് നിരോധിച്ച 2016 എടുത്ത വിജിലന്‍സ് കേസുകള്‍ 338.ഈ വര്‍ഷം ഇതുവരെ 131. 2015 ൽ കേസുകളുടെ എണ്ണം 297.2016 ൽ 2192 വിജിലന്‍സ് പരിശോധനകളാണുണ്ടായി.2015 ൽ 2484.
ഈ വര്‍ഷം ഇതുവരെ 1341. വിജിലന്‍സ് തലപ്പത്ത് വന്ന മാറ്റങ്ങള്‍, പരാതി സ്വീകരിക്കുന്നതിലെ രീതി വ്യത്യാസങ്ങള്‍ തുടങ്ങിയ മറ്റു പല കാരണങ്ങളാണ് പ്രധാനമായും സംസ്ഥാനത്ത് എണ്ണത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. നോട്ട് നിരോധനം അഴിമതിക്ക് തടയിടുമെന്ന പ്രഖ്യാപിച്ചങ്കിലും കേന്ദ്രസര്‍ക്കാര്‍ അഴിമതി തടയാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നില്ലെന്നാണ് വിമര്‍ശനം. ലോകായുക്ത ലോക്പാൽ നിയമം ശക്തമായി നടപ്പാക്കാൻ നടപടിയില്ല. വിവരാവകാശ പ്രവര്‍ത്തകര്‍ക്കും അഴിമതി വിരുദ്ധര്‍ക്കും സംരക്ഷണം നൽകാനും നടപടികളില്ലെന്നാണ് വിമര്‍ശനം.
