Asianet News MalayalamAsianet News Malayalam

പഴയ ചെക്ക് ബുക്കുകള്‍ ഇന്ന് മുതല്‍ ഉപോഗിക്കാനാവില്ലെന്ന് എസ്ബിഐ

old cheque books can not be used from October 1
Author
First Published Oct 1, 2017, 8:53 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളും ഒക്ടോബര്‍ ഒന്നു മുതല്‍ സ്വീകരിക്കില്ല. പണമിടപാടുകള്‍ക്കായി അടുത്ത മാസം ഒന്നിന് ശേഷമുള്ള തിയ്യതികളില്‍ മാറാനുള്ള എസ്.ബി.ടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇതിനായി പുതിയ ചെക്കുകള്‍ വാങ്ങുകയും ചെയ്യണം. 

എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്.ബി.ഐയുടെ ചെക്ക് ബുക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ഇത് ലഭിക്കാത്തവരുണ്ടെങ്കില്‍ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങാം. എ.ടി.എം കൗണ്ടറുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റിലൂടെയും ചെക്ക്ബുക്കിന് റിക്വസ്റ്റ് നല്‍കാന്‍ സാധിക്കും.

എന്നാല്‍ പാസ്ബുക്ക്, എ.ടി.എം, ഡെബിറ്റ് കാര്‍ഡ് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം. ലയനത്തിന് പിന്നാലെ എസ്.ബി.ടി ശാഖകളുടെ ഐ.എഫ്.എസ് കോഡും മാറിയിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ കോഡ് മാത്രമേ ഉപയോഗിക്കാനാകുവെന്നും എസ്.ബി.ഐ അറിയിച്ചു


 

Follow Us:
Download App:
  • android
  • ios