മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനുവരി ഒന്ന് മുതല്‍ ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനത്തിലേക്ക് മാറുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാഷ്ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി 2016 ഒക്ടോബര്‍ മാസം മുതല്‍ ആശുപത്രികളില്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. 

എന്നാല്‍ ഇതോടൊപ്പം നേരിട്ട് പണം അടക്കാനുള്ള സംവിധാനവും അനുവദിച്ചിരുന്നു. ഈ സൗകര്യമാണ് ജനുവരി ഒന്ന് മുതല്‍ നിര്‍ത്തലാക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കേണ്ട എല്ലാ ഫീസുകളും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന അടക്കേണ്ടി വരും.

ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ ബാങ്ക് കാര്‍ഡ് കൂടെ കരുതുവാന്‍ വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആരോഗ്യ പരിചരണ കേന്ദ്രങ്ങളും എല്ലാവിധ ഫീസുകളും ബില്ലുകളും ഈ പേയ്‌മെന്റ് വഴി സ്വീകരിക്കുവാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2006 മുതല്‍ ഒമാന്‍ സര്‍ക്കാര്‍ 'ഈ ഗവര്‍ന്മെന്റ് സേവനമെന്ന' ദേശിയ പദ്ധതി രാജ്യത്തു ആവിഷ്‌കരിച്ചു തുടങ്ങിയത്