ബൊഗോട്ട: കൊളംബിയയിലെ എണ്ണപ്പാടത്ത് ഒഎന്‍ജിസി വിദേശ് വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. പൊതുമേഖല പ്രകൃതി വാതക- എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) വിദേശ സംരംഭമാണ് ഒഎന്‍ജിസി വിദേശ്.

എണ്ണ ശേഖരം കണ്ടെത്തിയ എണ്ണപ്പാടത്തിന്‍റെ 70 ശതമാനം ഓഹരി വിഹിതം ഒഎന്‍ജിസി വിദേശിനാണ്. ശേഷിക്കുന്ന 30 ശതമാനം പെട്രോഡൊറാഡോ സൗത്ത് അമേരിക്ക എന്ന കമ്പനിക്കാണ്. കൊളംബിയയിലെ ആറ് എണ്ണപ്പാടങ്ങളില്‍ ഒഎന്‍ജിസി വിദേശിന് ഓഹരി വിഹിതമുണ്ട്.