കൊച്ചി: ആഭരണ വ്യാപാര രംഗത്തെ ഓണ്‍ലൈന്‍ സ്ഥാപനമായ കാന്‍ഡയറിനെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഏറ്റെടുത്തു. സിംഗുലാരിറ്റി സ്ട്രാറ്റജിക് കമ്പനിക്ക് കാന്‍ഡയറില്‍ ഉണ്ടായിരുന്ന ഓഹരികളാണ് കല്യാണ്‍ വാങ്ങിയത്. ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലും ഓണ്‍ലൈന്‍ ആഭരണ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമാണ് കാന്‍ഡയര്‍. കല്യാണിന്റെ രാജ്യാന്തര സാന്നിധ്യവും ഇതുവഴി ശക്തമാകും.
കാന്‍ഡയറില്‍ കല്യാണ്‍ഇനിയും നിക്ഷേപം നടത്തും. കല്യാണിന്റെ ആദ്യ ഏറ്റെടുക്കലാണിത്. ഇന്ത്യക്കാരായ പ്രമോട്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന കാന്‍ഡയറിനു നാലായിരത്തിലേറെ ഡയമണ്ട് ഡിസൈനുകളുടെ ശേഖരം വിപണിയിലുണ്ട്.
കല്യാണിന്റെ ഡിസൈനുകളും കാന്‍ഡയറില്‍ വ്യാപാരത്തിനെത്തും. കല്യാണ്‍ ബ്രാന്‍ഡുകളായ ഗ്‌ളോ,അന്തര,അനോഖി,നിമാ എന്നിവയാണ് ആദ്യം എത്തുക. തുടര്‍ന്നു കല്യാണിന്റെ എല്ലാ ഡിസൈനുകളും ഓണ്‍ലൈനിലും ലഭിക്കും.
