ദില്ലി: പിഎന്‍ബി തട്ടിപ്പിനെ പുറമേ കൂടുതല്‍ ബാങ്കുകള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തു വരുന്നു. പുതിയ സംഭവത്തില്‍ ദില്ലിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. 

തങ്ങളുടെ ബാങ്കില്‍ നിന്നും 390 കോടി വായ്പയെടുത്ത് ജ്വല്ലറി ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് നല്‍കിയ പരാതിയിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

അതിനിടെ പിഎന്‍ബി കേസില്‍ നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും എല്ലാ സ്വത്തുകളും കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി. ഇതിനായി കമ്പനി നിയമട്രൈബ്യൂണലിനെ കമ്പനികാര്യമന്ത്രാലയം സമീപിച്ചിട്ടുണ്ട്.