'ഓയോ'യിലൂടെ നിങ്ങള്‍ക്ക് ഇനി അപ്പാര്‍ട്ടുമെന്‍റുകളും ലഭിക്കും

First Published 19, Mar 2018, 6:13 PM IST
oyo acquired Novascotia Boutique Homes
Highlights
  • ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് ഓയോ ബജറ്റ് റൂം വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്
  • നോവാസ്കോഷ്യ ബോട്ടിക്ക് സ്വന്തമായതിലൂടെ ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ 'ഓയോ'യുടെ സ്വാധീനം പതിന്മടങ്ങാവും

ദില്ലി: ഇന്ത്യയില്‍ ബജറ്റ് ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ 'ഓയോ' യിലൂടെ ഇനിമുതല്‍ സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റുകളും ലഭ്യമാകും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോവാസ്കോഷ്യ ബോട്ടിക്ക് ഹോംസ് എന്ന സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റ് കമ്പനിയെ ഏറ്റെടുത്തതിലൂടെയാണ് ഓയോ അതിന്‍റെ വിപണിവ്യാപനത്തിലേക്ക് ചുവടുവയ്ക്കുന്നത്.

ഒരു ഹോട്ടല്‍ മുറി പോലും സ്വന്തമായി ഇല്ലാതെയാണ് ഓയോ ബജറ്റ് റൂം വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് കടന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ ഓണ്‍ലൈനിലൂടെ ഹോട്ടല്‍ മുറി ബുക്കുചെയ്യാവുന്ന ആപ്പുകള്‍ക്കിടയില്‍ ഓയോ താരമായിമാറി. എന്നാല്‍ ഇനിമുതല്‍ സ്വന്തമായി ഓയോയ്ക്ക് സര്‍വീസ് അപ്പാര്‍ട്ടുമെന്‍റുകള്‍ ഉണ്ടാവും. ഒരു ദിവസത്തേക്കോ ദീര്‍ഘകാലത്തേക്കോ സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റുകള്‍ ഓയോയിലൂടെ ഇനി ബുക്ക് ചെയ്യാം. 

നിലവില്‍ രാജ്യത്തൊട്ടാകെ ഓയോയിലൂടെ 180,000 ഹോട്ടല്‍ മുറികള്‍ ലഭ്യമാണ്. ഇതിനോട് നോവാസ്കോഷ്യ ബോട്ടിക്കിനെക്കൂടി ചേര്‍ത്തതിലൂടെ ഓയോ ഫലത്തില്‍ തങ്ങളുടെ ബിസിനസ് സര്‍വ്വീസ് അപ്പാര്‍ട്ടുമെന്‍റ് മേഖലയിലേക്ക് കൂടി വിപുലികരിക്കുകയാണ്. നോവാസ്കോഷ്യ ബോട്ടിക്ക് സ്വന്തമായതിലൂടെ ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ ഓയോയുടെ സ്വാധീനം പതിന്മടങ്ങാവും. സ്വകാര്യത, സുരക്ഷിതത്വം, വീട്ടിലെ പോലെയുളള അനുഭവം തുടങ്ങിയവയാണ് ഓയോ തങ്ങളുടെ സര്‍വ്വീസ് അപ്പര്‍ട്ടിമെന്‍റുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്.  

നോവാസ്കോഷ്യ ബോട്ടിക്കിന്‍റെ 350 റൂമുകള്‍ ഇനിമുതല്‍ എക്സ്ക്ലൂസീവ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാനാവും. നിലവില്‍ ഓയോയുടെ ബ്രാന്‍ഡുകളായ ഓയോ റൂംസ്, ഓയോ ടൗണ്‍ഹൗസ്, ഓയോ ഹോംസ് എന്നിവയ്ക്കെല്ലാം ഹോട്ടല്‍ വ്യവസായത്തില്‍ മികച്ച സ്വകാര്യതയാണ് ഉളളത്.   

loader