വരാണസി: വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വരാണസി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. പറന്നുയരാന്‍ തയ്യാറായി റണ്‍വേയിലേക്ക് നീങ്ങിയ ഇന്റിഗോ എയര്‍ലൈന്‍സിന്രെ 6E 711 വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. ഐ.ബി ത്രിപാഠിയെന്നയാണ് മരിച്ചത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.