ലോണെടുക്കാന്‍ പാസ്‍പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി

First Published 10, Mar 2018, 2:32 PM IST
Passport details must for loans of Rs 50 crore and above Government
Highlights
  • 50 കോടി രൂപയ്ക്ക് മുകളില്‍ ലോണെടുക്കാന്‍ പാസ്‍പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി
  • വായ്പ എടുക്കുന്നവര്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ഹാജരാക്കണം

ദില്ലി: ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നതിന് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യത്തിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധ​ന​മ​ന്ത്രാ​ല​യം നിര്‍ദ്ദേശം ന​ൽ​കി. 

ധനകാര്യ മന്ത്രാലയ സെക്രട്ടറി രാജീവ് കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തരവാദിത്തപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ക്കും തട്ടിപ്പ് തടയാനുമായി 50 കോടിക്ക് മുകളിലുളള വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്ക​ണം. പാ​സ്പോ​ർ​ട്ട് പ​ക​ർ​പ്പ് സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഫി​നാ​ഷ്യ​ൽ സ​ർ​വീ​സ് സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ർ അറിയിച്ചു.

രാജ്യത്ത് കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ പുറത്തായതോടെയാണ് ധനമന്ത്രാലയം പുതിയ നിബന്ധന വെക്കുന്നത്. തട്ടിപ്പു നടത്തി രാജ്യം വിടുന്നതിന് മുമ്പ് ബാങ്കിന് ബന്ധപ്പെട്ട അധികാരികളെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കി വിവരം അറിയിക്കാനാവും. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്നു 12,636 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, വി​ജ​യ് മ​ല്യ, ജ​തി​ന്‍ മെ​ഹ്ത എ​ന്നി​വ​ർ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി ശേ​ഷം രാ​ജ്യം വി​ട്ടി​രു​ന്നു.


 

loader