ആളോഹരി കടം 60950 രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ആളോഹരി കടം 60950 രൂപയാണ്. ഈ വർഷം ജനുവരി 31 വരെ അക്കൗണ്ട് ജനറലിന്റെ കണക്കാണിതെന്ന് ധനമന്ത്രി പി.സി.ജോർജിന് മറുപടി നൽകി. ഓഖിയിൽ കാണാതായ 91 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടത്താനുണ്ടെന്ന് മന്ത്രി മേഴ്സി കുട്ടി അമ്മ ചോദ്യോത്തരവേളയിൽ മറുപടി നൽകി. 

കേരളത്തിൽ രജിസ്റ്റർ ചെയ്ത മൂന്നു എഫ് ഐ ആറുകളിൽ ഉൾപ്പെടുന്നത് തമി നാട്ടിൽ നിന്നും കാണാതവരായതിനാൽ തുടർനടപടികൾക്കായി കേസ് കന്യാകുമാരി പൊലീസിന് കൈമാറിയതായും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക ഉണ്ടായിരുന്നില്ലെന്ന് ഗതാഗത മന്ത്രിസഭയെ അറിയിച്ചു