ദില്ലി: പെട്രോളും ഡീസലും ഇനി വീട്ടുപടിയ്ക്കല്‍ എത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹോം ഡെലിവറി സാധ്യമാക്കുമെന്നാണ് ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി അറിയിച്ചത്.

ഐ.ടി-ടെലികോം മേഖലകളിലെ സാങ്കേതിക സഹായത്തോടെയാണ് ഇവയുടെ ഹോം ഡെലിവറി സാധ്യമാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പെട്രോളിന്റെ വില കുറഞ്ഞു തുടങ്ങിയതായും, അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ, ഹാര്‍വി ചുഴിക്കൊടുങ്കാറ്റുകളാണ് പെട്രോള്‍ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തണമെന്ന് കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി പറഞ്ഞു.