പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

കൊ​ച്ചി: സംസ്ഥാനത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെട്രോള്‍ ലിറ്ററിന് 78.61 രൂ​പയാണ്. കൊ​ച്ചി​യി​ൽ 77.45 രൂ​പ, കോ​ഴി​ക്കോ​ട്ട് 77.74 രൂ​പ, പ​ത്ത​നം​തി​ട്ട​യി​ൽ 78.03 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല.

ഏ​പ്രി​ൽ 24നാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അന്ന് ഡീ​സ​ലി​ന് 19 പൈ​സ​യും പെ​ട്രോ​ളി​നു 14 പൈ​സ​യും വർധിച്ചിരുന്നു. ഡീ​സ​ൽ കൊ​ച്ചി​യി​ൽ 70.43 രൂ​പ, കൊ​ല്ല​ത്ത് 71.14 രൂ​പ, തി​രു​വ​ന​ന്ത​പു​ര​ത്ത് 71.52 രൂ​പ, കോ​ഴി​ക്കോ​ട്ട് 70.53 രൂ​പ, പാ​ല​ക്കാ​ട്ട് 70.79 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു വി​ല.