റെക്കോര്‍ഡ് നിലവാരത്തിൽ പെട്രോൾ ഡീസല്‍  വില  

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തിൽ പെട്രോൾ ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013 സെപ്റ്റംബറിന് ശേഷം പെട്രോൾ വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമായാണ്. ഡീസൽ വില സർവകാല റെക്കോഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്.