ഇന്ധന വില ഇന്നും വർദ്ധിച്ചു തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 73 രൂപ 61 പൈസയുമാണ് നിരക്ക്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപയിലധികം കൂടി. രാജ്യാന്തര വിപണിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 79 രൂപ 40 പൈസയും ഡീസലിന് 72 രൂപ 40 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79 രൂപ 66 പൈസയും ഡീസലിന് 72 രൂപ 66 പൈസയുമാണ് വില.