5000 ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കുക
കൊച്ചി: കൊച്ചിയിലേക്ക് യാത്ര ചെയ്യാന് തയ്യാറെടുത്തിരിക്കുന്ന ടൂറിസ്റ്റുകള്ക്ക് ഒരു ആവേശ വാര്ത്ത. 26 കോടി രൂപ ചെലവാക്കി കൊച്ചി പോര്ട്ട് ട്രസ്റ്റിന് കീഴില് പുതിയ ക്രൂയിസ് ടെര്മിനല് വരുന്നു. എറണാകുളം വാര്ഫില് 5000 ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ക്രൂയിസ് ടെര്മിനല് നിര്മ്മിക്കുക.
ടെര്മിനല് തയ്യാറാക്കുന്നതിന് കരാറുകാരന് വര്ക്ക് ഓര്ഡര് നല്കിക്കഴിഞ്ഞു. ക്രൂയിസ് ടെര്മിനല് 2020 ഫെബ്രുവരിയേടെ തയ്യാറാവുമെന്നാണ് കരുതുന്നത്. രാജ്യത്തെ പ്രമുഖ കപ്പല് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിയില് ഓരോ വര്ഷവും 40 ക്രൂയിസുകള് എത്തിച്ചേരുന്നുണ്ട്.
ടെര്മിനലിന് ഏകദേശം 25.72 കോടി രൂപ നിര്മ്മാണച്ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില് 21.41 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയമാകും ചിലവഴിക്കുക. ക്രൂയിസ് ഷിപ്പ് ടൂറിസം പദ്ധതികള് വികസിപ്പിക്കാന് ലക്ഷ്യമിട്ട് ടൂറിസം - ഷിപ്പിങ് മന്ത്രാലയങ്ങള് സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്.
