നവംബര്‍ പത്തിന് നല്‍കേണ്ട ഒക്ടോബറിലെ കൂലി 17നുപോലും പല തോട്ടങ്ങളും നല്‍കിയില്ല ഇതിനിടെ നോട്ടുനിയന്ത്രണം പ്രാബല്യത്തില്‍വന്നു. പിന്നെ ഇതുപറഞ്ഞായി തോഴിലാളികളെ ബുദ്ധിമുട്ടിക്കല്‍. ആഴ്ച തോറുമുള്ള നൂറുരൂപയുടെ താല്കാലികാശ്വാസം തന്നെ ബുദ്ധിമുട്ടിയാണ് തോടമുടമകള്‍ നല്‍കുന്നത്. ഇതിനിടെ റേഷന്‍ പ്രതിസന്ധികൂടി എത്തിയതോടെ ശരിക്കും പെട്ടു. പല വീടുകളിലും ഇപ്പോള്‍ അരിപോലും ഇല്ലാത്ത അവസ്ഥയാണ്. പണമെത്താതായതോടെ തൊഴിലാളികള്‍ക്ക് കടം നല്‍കിയിരുന്ന ചെറുകിട കച്ചവടക്കാര്‍ അതും നിര്‍ത്തി. അവരെയും പ്രതിസന്ധി ശരിക്കും വലച്ചിട്ടുണ്ട്

ബാങ്ക് അക്കൗണ്ടില്‍ കൂലികിട്ടിയ തൊഴിലാളികള്‍ക്ക് എടിഎമ്മിലെ പണക്ഷാമം മുലം കൂലി എടുക്കാനാവുന്നില്ല. അവധിയെടുത്ത് പണത്തിനായി എടിഎമ്മിലെത്തുന്നവര്‍ നിരാശയോടെയാണ് മടങ്ങുന്നു. ഇതിനിടെ ചില തോട്ടമുടമകള്‍ തൊഴിലാളികള്‍ക്കായി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍മാരെ സമീപിക്കുന്നുണ്ട്. പണത്തിന്റെ ലഭ്യത കുറവുമൂലം ഇതും ശരിയായി നടക്കുന്നില്ല. ഇങ്ങനെപോയാല്‍ അധികം താമസിയാതെ തോട്ടമേഖല പൂര്‍ണ്ണമായും സ്തംഭിക്കും.