പ്ലാസ്റ്റിക് അല്ലെങ്കില്‍ പോളിമര്‍ കൊണ്ടുള്ള നോട്ടുകളായിരിക്കും പുറത്തിറക്കുക. ഇതിനായുള്ള ആലോചനകള്‍ നേരത്തെ തന്നെ റിസര്‍വ് ബാങ്ക് തുടങ്ങിയിരുന്നു. പത്ത് രൂപയുടെ ഒരു ബില്യന്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പുറത്തിറക്കുമെന്ന് 2014 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും ഇവയുടെ സ്വഭാവം എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാനായിരുന്നു ഇത്. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, സിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസിറ്റിക് നോട്ടുകള്‍ പുറത്തിറക്കാനിരുന്നത്.