നിഫ്റ്റിയിലെ 44 സ്റ്റോക്കുകള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, എസ്ബിഐ ഓഹരികള്‍ നേട്ടത്തിലാണ്. 

മുംബൈ: ഉപഭോക്ത്യ വില സൂചികയെ അടിസ്ഥാനമാക്കിയുളള റീട്ടെയില്‍ പണപ്പെരുപ്പം ഒന്നര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി വന്‍ നേട്ടത്തിലേക്ക് കുതിച്ചുകയറി. സെന്‍സെക്സ് 270 പോയിന്‍റ് ഉയര്‍ന്ന് വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ 36,000 ഭേദിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80 പോയിന്‍റ് ഉയര്‍ന്ന് 10,820 ല്‍ വ്യാപാരം തുടരുന്നു. 

നിഫ്റ്റിയിലെ 44 സ്റ്റോക്കുകള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, എസ്ബിഐ ഓഹരികള്‍ നേട്ടത്തിലാണ്. 

ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിയമനത്തത്തെ തുടര്‍ന്ന് വലിയ പ്രതീക്ഷയിലാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പുതിയ ഗവര്‍ണറായ ശക്തികാന്ത ദാസ് എന്ന തോന്നലാണ് സെന്‍സെക്സില്‍ ഉണര്‍വുണ്ടാകാന്‍ കാരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.