ഇന്ധനവില വര്‍ധിക്കുമ്പോള്‍ തന്നെ സ്വര്‍ണത്തിന്റെ വിലയും തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. പവന് 22360 രൂപയാണ് സ്വര്‍ണത്തിന്റെ ബുധനാഴ്ച്ചയിലെ വില. ഗ്രാമിന് 2795ഉം.
പോയ വര്‍ഷം 21,000-ത്തില്‍ കേറിയും ഇറങ്ങിയും നിന്ന സ്വര്‍ണവില കഴിഞ്ഞ പത്തിലേറെ ദിവസങ്ങളായി 22,200-ന് മേലെ തുടരുകയാണ്.
ഡിസംബര്‍ 12-ന് പവന് 20,800 ആയിരുന്ന സ്ഥാനത്താണ് നാല്‍പ്പത് ദിവസം കൊണ്ട് 1400-രൂപയിലേറെ വര്‍ധിച്ചത്. ജനുവരി നാലിന് 21,760 വരെ താഴ്ന്ന ശേഷം പിന്നീടങ്ങോട്ട് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
