ആഗോള വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതും, വിദേശ നാണയ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് വിലവര്‍ദ്ധനയ്ക്ക് പ്രേരിപ്പിച്ചതെന്ന് നിസാന്‍ മോട്ടേഴ്സ് അറിയിച്ചു. 

തിരുവനന്തപുരം: നിസാന്‍ കാറുകളുടെ വില പുതുവര്‍ഷത്തില്‍ നാല് ശതമാനം വര്‍ദ്ധിക്കും. നിസാന്‍റെയും ഡാറ്റ്സന്‍റെയും എല്ലാ മോഡലുകളുടെയും പുതുക്കിയ വില ജനുവരി ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. 

ആഗോള വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതും, വിദേശ നാണയ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് വിലവര്‍ദ്ധനയ്ക്ക് പ്രേരിപ്പിച്ചതെന്ന് നിസാന്‍ മോട്ടേഴ്സ് അറിയിച്ചു. നിസാന്‍ മോട്ടേഴ്സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഹര്‍ദീപ് സിങ് ബ്രാര്‍ ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.