വ്യാപാരികളുടെ നികുതി റീഫണ്ട് മുടങ്ങി; ജി.എസ്.ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം

First Published 11, Mar 2018, 8:10 PM IST
Prime Ministers Office calls top officials to discuss GST refunds
Highlights

കയറ്റുമതിക്കാരുടെ റീഫണ്ട് മുടങ്ങിയത് വഴി കഴിഞ്ഞ അഞ്ച് മാസമായി പ്രതിസന്ധി നിലനില്‍ക്കുകയാണ്.

ദില്ലി: കയറ്റുമതി ചെയ്യുന്ന വ്യാപാരികളുടെ നികുതി റീഫണ്ടിങ് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്നത് ജി.എസ്.ടി നടത്തിപ്പിന് തിരിച്ചടിയാവുന്നു. പ്രതിസന്ധി പരിഹരിക്കാനായി വാണിജ്യ മന്ത്രാലയത്തിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉന്ന ഉദ്ദ്യോഗസ്ഥരുടെ യോഗം നാളെ പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കയറ്റുമതിക്കാരുടെ റീഫണ്ട് മുടങ്ങിയത് വഴി കഴിഞ്ഞ അഞ്ച് മാസമായി പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതിന്റെ വ്യാപ്തി നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ വെച്ച് കണക്കാക്കും. മാസങ്ങളായി നികുതി റീഫണ്ട് കിട്ടാത്തത് തങ്ങളുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിച്ചുതുടങ്ങിയെന്ന് വ്യാപാരികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.  അതേസമയം ജി.എസ്.ടി നെറ്റ്‍വര്‍ക്കില്‍ വ്യാപാരികള്‍ രേഖപ്പെടുത്തിയ കണക്കുളും കസ്റ്റംസിന്റെ കൈവശമുള്ള കണക്കുകളും തമ്മില്‍ പൊരുത്തപ്പെടാത്തതാണ് റീഫണ്ട് വൈകാന്‍ കാരണമെന്ന് റവന്യൂ വകുപ്പ് പറയുന്നത്. 

ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4000 കോടിയുടെ റീഫണ്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷമുള്ള 10,000 കോടിയിലേറെയുള്ള തുകയുടെ വിതരണം മുടങ്ങിക്കിടക്കുകയാണ്.

loader