മൂത്തൂറ്റ് ഫിനാന്‍സില്‍ സ്വര്‍ണം പണയം വച്ച ഉപഭോക്താക്കള്‍ ഒരാഴ്ചയായി അങ്കലാപ്പിലാണ്. ശാഖകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ പണയ സ്വര്‍ണം തിരിച്ചെടുക്കാനാനോ പലിശ അടക്കാനോ കഴിയുന്നില്ല. നവംബര്‍ മൂന്ന് മുതലാണ് മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലുള്ള അന്യായമായ സ്ഥലംമാറ്റം റദ്ദ് ചെയ്യുക, ജീവിക്കാനാവശ്യമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 24 വര്‍ഷം സര്‍വീസുള്ള സീനിയര്‍ ക്ലാര്‍ക്കിന് 11,000 രൂപയാണ് പ്രതിമാസം ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ജീവനക്കാരുടെ സമരമെന്ന് മൂത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്‍റ് ആരോപിക്കുന്നു. മതിയായ വേതനം നല്‍കുന്നില്ല എന്നതും അടിസ്ഥാനരഹിതമാണെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന് 780 ശാഖകളാണ് സംസ്ഥാനുള്ളത്. സമരം തുടര്‍ന്നാല്‍ ഈ ശാഖകളിലെ ഇടപാടുകാരുടെയെല്ലാം ദുരിതം ഇരട്ടിയാകും.
