ചിക്കഗോ: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറും ചിക്കാഗോ സര്‍വ്വകലാശാലയിലെ പ്രഫസറുമായ രഘുറാം രാജന് നൊബേല്‍ സാധ്യത. റിസര്‍ച്ച് അനലിറ്റ്‌ക്‌സ് വിദഗ്ധരായ ക്ലാരിവേറ്റ് പുറത്തു വിട്ട 22 പേരുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് രഘുറാം രാജന്‍. 1998ല്‍ നൊബേല്‍ നേടിയ അമര്‍ത്യ സെന്നാണ് സാമ്പത്തികശാസ്‌ത്രത്തില്‍ പരമോന്നത പുരസ്കാരം നേടിയ ഏക ഇന്ത്യക്കാരന്‍.

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലയിലെ സംഭാവനകള്‍ക്കാണ് നൊബേല്‍ സമ്മാനം നല്‍കുന്നത്. രണ്ട് റഷ്യന്‍ ശാസ്ത്രഞ്ജര്‍ ആദ്യമായി പട്ടികയിലെത്തി എന്നത് ഇത്തവണത്തെ സവിശേഷതയാണ്. 2002 വരെ ക്ലാരിവേറ്റ് നടത്തിയ പ്രവചനങ്ങളില്‍ 42 പേര്‍ നൊബേലിന് അര്‍ഹരായിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.