കമ്പനി മാനേജറും മുൻ സ്പോർട്സ് ലേഖകനുമായ സുത്രം സുരേഷ് വാഗ്ദാനം നൽകിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ്

ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ്. വിക്രം ഇൻവസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കമ്പനി മാനേജറും മുൻ സ്പോർട്സ് ലേഖകനുമായ സുത്രം സുരേഷ് വാഗ്ദാനം നൽകിയതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് സദാശിവ നഗർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

ദ്രാവിഡും സൈന നെഹ്‍വാളുമടക്കമുളള പ്രമുഖരെ കമ്പനി വഞ്ചിച്ചതായി ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകുതിയോളം തുക അധികമായി നൽകാമെന്ന് വാഗ്ദാനം നൽകി 350 കോടിയിൽ അധികം തുക കമ്പനി തട്ടിയെന്നാണ് കേസ്. ഇതിനോടകം മുന്നൂറോളം പേർ പരാതിയുമായി എത്തിയിട്ടുണ്ട്.