ദില്ലി: അടുത്ത വർഷം മുതൽ റെയിൽവേ ബജറ്റില്ല. റെയിൽ ബജറ്റും ഉൾപ്പെടുത്തിയുള്ള പൊതുബജറ്റ് അവതരിപ്പിക്കും.കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം. റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് അവസാനിപ്പിക്കണമെന്ന നിതി ആയോഗ് ശുപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.
റെയില്‍വേയുടെ ദീര്‍ഘകാല താത്പര്യം കണക്കിലെടുക്കുമ്പോള്‍ റെയില്‍ ബജറ്റും ഉള്‍പ്പെടുത്തിയുള്ള പൊതുബജറ്റാണ് അഭികാമ്യമെന്നാണ് റെയിൽവേയുടെ അഭിപ്രായം. 1924ല്‍ തുടങ്ങിയ പതിവാണ് അവസാനിപ്പിക്കുന്നത്. പ്രത്യേക ബജറ്റുകൊണ്ട് റെയില്‍വേക്ക് ഗുണമില്ലെന്നാണ് നിതി ആയോഗിന്‍റെ വിലയിരുത്തല്‍. ഫ്രബ്രുവരിയിലെ അവസാന പ്രവർത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഫെബ്രുവരി ഒന്നിന് അവതരപ്പിക്കും.
