ചരക്ക് നീക്കത്തിലൂടെ 8000 കോടി രൂപയുടെ അധികാരവരുമാനം ഉണ്ടായി
ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റെയിൽവെയുടെ വരുമാനത്തിൽ ഇത്തവണ 10,000 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ ടിക്കറ്റിൽ നിന്നുള്ള വരുമാനം 2016-17 വര്‍ഷം 46,000 കോടി രൂപയായിരുന്നു. ഇത്തവണ അത് 48,000 കോടി രൂപയായി ഉയര്‍ന്നു. ചരക്ക് നീക്കത്തിലൂടെ 8000 കോടി രൂപയുടെ അധികാരവരുമാനം ഉണ്ടായെന്നും കേന്ദ്ര റെയിൽവെ മന്ത്രാലയം വാര്‍ത്ത കുറിപ്പിൽ അറിയിച്ചു.
