എട്ടുവർഷം കൊണ്ടാണ് ആയിരം കോടി രൂപയുടെ ലോകോത്തര ഡാറ്റ സെന്റർ സ്ഥാപിക്കുന്നത്. മാർച്ചിൽ കൊച്ചിയിൽ വെച്ചു നടന്ന സാങ്കേതിക ഉച്ചകോടിക്കിടെ കേരളത്തിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുവാനുള്ള താത്പര്യം റാക്ക്ബാങ്ക് അറിയിച്ചിരുന്നു. 

കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ ഡേറ്റാ സെന്‍റര്‍ സ്ഥാപിക്കാന്‍ ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയുമായി റാക്ക്ബാങ്ക് എത്തുന്നു. ഇതിനുളള കരാര്‍ റാക്ക്ബാങ്കും ഇന്‍ഫോപാര്‍ക്കും തമ്മില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

എട്ടുവർഷം കൊണ്ടാണ് ആയിരം കോടി രൂപയുടെ ലോകോത്തര ഡാറ്റ സെന്റർ സ്ഥാപിക്കുന്നത്. മാർച്ചിൽ കൊച്ചിയിൽ വെച്ചു നടന്ന സാങ്കേതിക ഉച്ചകോടിക്കിടെ കേരളത്തിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുവാനുള്ള താത്പര്യം റാക്ക്ബാങ്ക് അറിയിച്ചിരുന്നു. വളർന്നു വരുന്ന കേരള ഐടി വ്യവസായത്തിന് ലോകോത്തര നിലവാരമുള്ള ഡാറ്റ സെന്റർ മുതൽക്കൂട്ടാകും. മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.