Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്ക് സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും

റിസര്‍വ് ബാങ്ക് ആക്ട്, സെക്ഷന്‍ 47 പ്രകാരമാണ് ബാങ്കിന്‍റെ ആവശ്യങ്ങള്‍ക്ക് ശേഷമുളള ലാഭത്തുക സര്‍ക്കാരിന് കൈമാറുന്നത്. 
 

rbi give 28,000 cr reserve fund to central government
Author
Mumbai, First Published Feb 19, 2019, 9:59 AM IST

ദില്ലി: ഇടക്കാല ലാഭവിഹിതമായി റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും. ഇത് റിസര്‍വ് ബാങ്കിന്‍റെ ഡിസംബര്‍ 31 വരെയുളള ആറ് മാസത്തെ വിഹിതമാണ്. 

കഴിഞ്ഞ ഓഗസ്റ്റില്‍ 50,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതമായി നല്‍കിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പങ്കെടുത്ത ബോര്‍ഡ് യോഗം ശേഷമാണ് ലാഭവിഹിതം നല്‍കാനുളള നിര്‍ണ്ണായക തീരുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്. 

റിസര്‍വ് ബാങ്ക് ആക്ട്, സെക്ഷന്‍ 47 പ്രകാരമാണ് ബാങ്കിന്‍റെ ആവശ്യങ്ങള്‍ക്ക് ശേഷമുളള ലാഭത്തുക സര്‍ക്കാരിന് കൈമാറുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല വിഹിതം ലഭിക്കുന്നത് കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിനെ സഹായിക്കും.  
 

Follow Us:
Download App:
  • android
  • ios