Asianet News MalayalamAsianet News Malayalam

പണം മാറ്റിയെടുക്കാന്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

RBI guideline released on how to change 500 and 1000 Rs notes
Author
New Delhi, First Published Nov 8, 2016, 5:33 PM IST

1,650 കോടി രൂപയുടെ 500 രൂപ നോട്ടുകൾ രാജ്യത്ത് വിതരണം ചെയ്യുമെന്ന് റിസർവ് ബാങ്ക്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് റിസർവ് ബാങ്ക് പ്രഖ്യാപനം വന്നിരിക്കുന്നത്. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, 670 കോടി രൂപയുടെ 1000 രൂപ നോട്ടുകളും രാജ്യത്ത് വിതരണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈവശമുള്ള പണം നിയമാസൃതമായി മാറിവാങ്ങാൻ താഴെപറയുന്ന നടപടികൾ സ്വീകരിക്കാം.

1. ബാങ്കുകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം
2. പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് മാറ്റി വാങ്ങാം.
3. ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം. ആധാർ, പാൻകാർഡ് പോലുള്ള സർക്കാർ അംഗീകൃത രേഖകൾ നിർബന്ധം.
4. നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിൽനിന്ന് മാറ്റി വാങ്ങാം
5. നവംബർ 11 വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ വരെ മാത്രം.
6. നവംബർ 11 വരെ ആശുപത്രികളിലും പെട്രോൾ പമ്പുകളിലും ട്രെയിൻ, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കാം.
7. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. 

 

Follow Us:
Download App:
  • android
  • ios