ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം ഒന്നര മാസത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത് 5.92 ലക്ഷം കോടി മൂല്യമുള്ള കറന്‍സികള്‍. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 19 വരെ  220 കോടി 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ട്. 2260 കോടിയുടെ വിപണിമൂല്യമുള്ള വിവിധ കറന്‍സികള്‍ വിപണിയിലെത്തിച്ചു. ഇതില്‍ 2040 കോടി 10, 20, 50, 100 രൂപ നോട്ടുകളാണ്. അതേസമയം പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ എത്തിക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.