ദിവസം 22,500 എടിഎമ്മുകളാണ് ഇപ്പോള്‍ പുനക്രമീകരിക്കുന്നത്. എന്നാല്‍ രാജ്യത്താകെയുള്ള രണ്ടേകാല്‍ ലക്ഷം വരുന്ന എടിഎമ്മുകളില്‍ മുക്കാല്‍ ഭാഗം എടിഎമ്മുകളും പുനക്രമീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എടിഎമ്മുകള്‍ വഴി പിന്‍വലിക്കാനുള്ള തുക വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. 

പുന:ക്രമീകരിച്ച എടിഎമ്മുകള്‍ വഴി 2500 രൂപയും അല്ലാത്തവ വഴി 2000 രൂപയുമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ കഴിയുക. മെട്രോ നഗരങ്ങളില്‍ 500 രൂപ നോട്ടുകള്‍ എത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. പുന:ക്രമീകരിക്കാത്ത എടിഎമ്മുകള്‍ വഴി 50, 100 രൂപ നോട്ടുകള്‍ കുടുതല്‍ ലഭ്യമാക്കുമെന്നും കേന്ദ്രബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഡെബിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്തുന്നവര്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു. 

ഡിസംബര്‍ 31 വരെ ഇളവ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്ലാസ്റ്റിക് പണം വ്യാപകമാക്കുന്നതിനാണ് ഈ നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ സഹകരണബാങ്ക് ജീവനക്കാരുടെ സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ്. ബിഹാറില്‍ ഈ മാസം 25ന് സൂചനാസമരം നടത്തുമെന്ന് സഹകരബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അറിയിച്ചു. പഞ്ചാബില്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തി.