ബാങ്ക് കവര്‍ച്ചാ സംബന്ധിമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്ദ്യോഗസ്ഥന്‍ നന്ദകുമാര്‍ സര്‍വാദെയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണ സംഘത്തെ റിസര്‍വ് ബാങ്ക് ഇതിനോടകം തന്നെ റിസര്‍വ് ബാങ്ക് നിയമിച്ചിട്ടുണ്ട്. ഐ.ടി രംഗത്ത് നിന്നുള്ള കൂടുതല്‍ വിദഗ്ദരെ ഉള്‍പ്പെടുത്തി ഈ സംഘത്തെ വിപുലമാക്കാനാണ് പദ്ധതി. നേരത്തെ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളോട് വിശദമായി റിപ്പോര്‍ട്ടും റിസര്‍വ് ബാങ്ക് തേടിയിരുന്നു.