ഇപ്പോഴുളളത് 3,400 ജീവനക്കാര്‍ മാത്രം

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍ക്കോം) ജീവനക്കാരെ വ്യാപകമായി ഒഴിവാക്കി. 94 ശതമാനം ജീവനക്കാരെയാണ് ആര്‍ക്കോം ഒഴിവാക്കിയത്. 52,000 ആയിരുന്ന ആര്‍ക്കോമിലെ മൊത്തം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഇപ്പോള്‍ 3,400 എന്ന നിലയിലാണ്. 

കമ്പനി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച 2008 - 10 കാലയിളവില്‍ ജീവനക്കാരായുണ്ടായിരുന്നത് 52,000 പേരായിരുന്നു. ബിഎസ്ഇ ഫയലിംഗിലാണ് ആര്‍ക്കോം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 45,000 കോടി രൂപയാണ് ആര്‍ക്കോമിന്‍റെ ഇപ്പോഴത്തെ കടബാധ്യത. ഇതേത്തുടര്‍ന്നാണ്, ജനുവരിയില്‍ തങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ കമ്പനി അടച്ചുപൂട്ടിയത്. എന്നാല്‍ വിവിധ കമ്പനികള്‍ക്ക് ബിസിനസ് ടു ബിസിനസ് (ബിടുബി) സേവനങ്ങള്‍ നല്‍കുന്നത് കമ്പനി തുടരുന്നുണ്ട്.