മുംബൈ: മബൈല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ റിലയന്‍സ് ജിയോയുടെ കഴിഞ്ഞ ആറ് മാസത്തെ നഷ്ടം 22.5 കോടി. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച മാര്‍ച്ച് 31 വരെയുള്ള കണക്കിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം 7.46 കോടിയായിരുന്നു കമ്പനിയുടെ നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 22.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 2.25 കോടിയായിരുന്ന കമ്പനിയുടെ വരുമാനം ആറുമാസം കൊണ്ട് 54 ലക്ഷമായി കുറയുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച സൗജന്യ സേവനങ്ങള്‍ ജിയോ അവസാനിപ്പിച്ചപ്പോള്‍ 72 മില്യന്‍ ഉപയോക്താക്കള്‍ പണം നല്‍കി പ്രൈം ഉപയോക്താക്കളായി മാറിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രതിമാസ പ്ലാനുകള്‍ ഏപ്രില്‍ ആദ്യം മുതല്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്ന് മാസത്തേക്കുള്ള ധന്‍ ധനാ ധന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ വീണ്ടും മറ്റ് കമ്പനികളെ ഞെട്ടിച്ചു. പരമാവധി ഉപയോക്തക്കളെ സ്വന്തമാക്കാനാണ് ജിയോ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.