ആറുമാസത്തിനുള്ളില്‍ 45,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ കമ്പനി നല്‍കിയിരിക്കുന്ന വിവരം. ടെലികോം മന്ത്രി മനോജ് സിന്‍ഹയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് 4ജി സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപകൂടി നിക്ഷേപിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. 2.82 ബേസ് സ്റ്റേഷനുകളിലൂടെ 18,000 നഗരങ്ങളിലും രണ്ട് ലക്ഷം ഗ്രാമങ്ങളിലും കവറേജ് ലഭ്യമാക്കാന്‍ 1.6 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ചിലവഴിച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം തന്നെ ലഭ്യാമാക്കാനായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ ഓപ്പറേറ്റര്‍മാരുമായുള്ള ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങളാണ് കോള്‍ ചെയ്യുമ്പോഴുള്ള തടസ്സമുണ്ടാക്കുന്നതെന്നുമാണ് ടെലികോ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ജിയോ വാദിച്ചത്.
എന്നാല്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ റിലയന്‍സിന് പൂര്‍ണ്ണ തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തുടരുന്ന സൗജന്യ ഓഫറുകള്‍ മാര്‍ച്ച് അവസാനം വരെ നീട്ടുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
