എച്ച്ബിഎസ് എന്ന കോഡ് നാമം നൽകിയിരിക്കുന്ന ഈ ചെറു എസ്‌യുവി 2019ഓടുകൂടി വിപണിയിലെത്തും. റിനോള്‍ട്ട്-നിസാൻ പങ്കാളിത്തത്തിലുള്ള സിഎംഎഫ്-എ പ്ലാറ്റ്ഫോം തന്നെയാവും ഈ ചെറുഎസ്‌യുവിയിലും. എൻട്രി ലെവൽ എസ്‌യുവി ക്രോസോവർ സെഗ്മെന്റ് ഇന്ത്യയിൽ വളരെയേറെ പ്രചാരമേറുന്നതിനാല്‍ മികച്ച വിജയമാണ് കമ്പനി ലക്ഷ്യമിടുന്നത്.
മാരുതി വിറ്റാര ബ്രെസയെ കൂടാതെ ടാറ്റ എസ്‌യുവി നെക്സൺ, ഹ്യുണ്ടായ് എച്ച്എൻഡി-14 കാർലിനോ കോസെപ്റ്റ് ബേസ്ഡ് കോംപാക്ട് എസ്‌യുവി, ഹോണ്ട, ജീപ്പ് കോംപാക്ട് എസ്‌യുവി മോഡലുകൾ തുടങ്ങിയവയുമായിട്ടായിരിക്കും റിനോള്‍ട്ട് എസ്‍യുവിക്ക് പോരാടേണ്ടിവരിക. ഇതെ പ്ലാറ്റ്ഫോമിൽ തന്നെയാണ് റിനോ എംപിവിയുടേയും സെഡാന്റേയും നിർമ്മാണം നടത്തുന്നത്. ഈ രണ്ട് വാഹനങ്ങളും 2018-20 ആകുമ്പോഴേക്കായിരിക്കും വിപണിയിലെത്തും.
