റബ്ബര്‍ വിലയില്‍ ഉണര്‍വ്

കോട്ടയം: റബ്ബര്‍ വിലയില്‍ പടിപടിയായി ഉണര്‍വ് ദൃശ്യമായിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരു രൂപ ഇരുപത്തഞ്ച് പൈസ വരെയാണ് വിവിധ ഗ്രേഡുകളിലായി റബ്ബര്‍ വിലയില്‍ മുന്നേറ്റമുണ്ടായത്. മഴ കനക്കുന്നതും വിപണി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവുമാണ് വിലയില്‍ ശുഭകരമായ മാറ്റത്തിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. 

ആര്‍എസ്എസ് നാലിന്‍റെ വില്‍പ്പന വില കിലോയ്ക്ക് 127.50 രൂപയാണ്. 50 പൈസയാണ് കൂടിയത്. ആര്‍എസ്എസ് അഞ്ചിന് കിലോയ്ക്ക് 50 പൈസ കയറി കിലോയ്ക്ക് 124 രൂപയിലെത്തി. ഐഎസ്എന്‍ആര്‍20 ന് കിലോയ്ക്ക് ഒരു രൂപ ഉയര്‍ന്ന് 122 രൂപയില്‍ വില്‍പ്പന തുടരുന്നു. ലാറ്റക്സ് (60 ശതമാനം) വില 85.05 രൂപ.