മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. ഇന്ന് രൂപ 14 പൈസ മൂല്യം ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.19 എന്ന നിലയിലാണ്. കയറ്റുമതിക്കാരും ബാങ്കുകളും വലിയതോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണം.

ആഗോള തലത്തിലും ഡോളര്‍ മറ്റ് നാണയങ്ങളോട് ഇടിവ് നേരിടുകയാണ്. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 11 പൈസ മൂല്യം ഉയര്‍ന്ന് രൂപയുടെ മൂല്യം 71.33 എന്ന താഴ്ന്ന നിലയിലായിരുന്നു. 

ഇപ്പോഴും രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് മുകളില്‍ തുടരുന്നത് വിപണിയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ രണ്ട് ദിവസമായി ഫ്ലാറ്റ് ട്രേഡിംഗിലാണ്.