ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം

ബോംബൈ: രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. 43 പൈസ ഇടിവോടെ ഡോളറിനെതിരെ 69.05 ആയി രൂപയുടെ മൂല്യം. അമേരിക്കൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറൽ റിസർവിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം. ഡോളർ ശക്തിയാർജിച്ചതോടെ രൂപ ദുർബലമായി. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് പ്രാദേശിക വിപണിയിൽ നിക്ഷേപകർ കൂടുതൽ കരുതലെടുക്കുന്നതും മൂല്യം ഇടിയുന്നതിന് കാരണമായി. കേന്ദ്രസർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കുന്ന സാഹചര്യത്തിലാണ് രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് നേരിടേണ്ടി വരുന്നത്.