മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ 68.13 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അഞ്ച് മാസത്തെ താഴ്ന്ന നിലവാരമാണ് ഇത്.

യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ഡോളറുടെ മൂല്യം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരികളും നഷ്ടത്തിലായി.